കുന്ദമംഗലം: മുക്കം റോഡിലെ ഇടറോഡുകളിൽ എക്സിറ്റ് ബോർഡുകൾ സ്ഥാപിച്ച് പുതിയ ആശയവുമായി 'എക്സിറ്റ്' കൂട്ടായ്‌മ. ഇ-കമേഴ്സ്യൽ കാലഘട്ടത്തിൽ റോഡുകളെ വേഗത്തിൽ മനസ്സിലാക്കുന്നതിന് ജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിലാണ് ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചത്. പ്രദേശത്ത് യുവാക്കളുടെ കൂട്ടായ്മയാണ് എക്സിറ്റ്. പ്രധാന റോഡുകളിൽനിന്ന് കിലോമീറ്ററിനുള്ളിൽ നിരവധി ഇടറോഡുകൾ ഉള്ള ഈ കാലത്ത് റോഡുകൾ മാറിപ്പോകുന്നതും അറിയാതെയാകുന്നതും സ്ഥിരം കാഴ്ചയാണ്. കോവിഡ് കാലഘട്ടത്തിൽ ഭക്ഷണവും വസ്ത്രവുമെല്ലാം ഹോം ഡെലിവറി ആയപ്പോഴും പലരും വീടുകളിലേക്കുള്ള വഴി ചോദിച്ച് ബുദ്ധിമുട്ടിയപ്പോഴും പ്രദേശത്തെ യുവാക്കളിൽ ഉദിച്ച ആശയമാണ് എക്സിറ്റ് എന്നത്. പി.ഡബ്ല്യൂ.ഡിയിൽനിന്ന് അനുവാദം വാങ്ങിയാണ് ബോർഡുകൾ സ്ഥാപിച്ചത്. ഒരു ബോർഡിന് ഏകദേശം 2000 രൂപ ചെലവ് വരും.ആദ്യഘട്ടത്തിൽ അങ്ങാടി മുതൽ ആനപ്പാറ വരെയുള്ള റോഡിന് ഇരുവശവുമുള്ള ഇടറോഡുകളിൽ ക്രമ നമ്പർ പ്രകാരമാണ് എക്സിറ്റ് ബോർഡുകൾ സ്ഥാപിച്ചത്. ടി.പി. കബീർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. റോഡിൽ വാഹനങ്ങൾ ഇടിച്ച് ചത്ത മൃഗങ്ങളെ സംസ്കരിക്കാനും റോഡുകളുടെ ഇരുവശങ്ങളിലും ഉള്ള കാടുകൾ എല്ലാം വെട്ടിത്തെളിക്കാനും ഇവർ മുന്നിലുണ്ട്. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനപ്രവർത്തനങ്ങളിലും 'എക്സിറ്റ്' നേതൃത്വം നൽകുന്നു. എക്സിറ്റിന് സ്വന്തമായി യൂനിഫോമും കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാൻ ഗ്രൗണ്ടുമുണ്ട്. പ്രദേശത്തെ യുവാക്കൾക്കും കുട്ടികൾക്കും നീന്തൽ പരിശീലനം, ഷട്ടിൽ ബാഡ്മിന്റൺ പരിശീലനവും നടത്തുന്നുണ്ട് 'എക്സിറ്റ്'. പ്രദേശത്തെ ഒരു വിനോദസഞ്ചാര സാധ്യത പ്രദേശത്തെ അധികൃതരുമായി ചേർന്നുകൊണ്ട് വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ദീർഘകാല പദ്ധതിയും ഇവരുടെ ലക്ഷ്യമാണ്. ടി.പി. കബീർ, ടി.വി. അബ്ദുറഹ്മാൻ, ടി.വി. സുബൈർ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.