കൊയിലാണ്ടി: ശമ്പള കുടിശ്ശിക നൽകാതെ മലബാറിലെ ക്ഷേത്ര ജീവനക്കാരെ പ്രയാസപ്പെടുത്തുന്ന മലബാർ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി അറിയിച്ചു. കുടിശ്ശിക കൊടുത്തുതീർക്കുമെന്ന് മാസങ്ങൾക്ക് മുമ്പേ ബോർഡ് പ്രഖ്യാപിച്ചെങ്കിലും നൽകിയില്ല. മാർച്ചിലെ ശമ്പളം ഭൂരിഭാഗം ക്ഷേത്ര ജീവനക്കാർക്കും നൽകിയിട്ടില്ല. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ. അശോകൻ, ദേവദാസ് കുട്ടമ്പൂർ, പി. പ്രസാദ്, ഷാജി തിരുവങ്ങായൂർ, മഹേഷ് കോമത്ത്, പി. പ്രദീപ് നമ്പൂതിരി, വിനീത് നമ്പീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.