ബൈക്കിൽനിന്നു ചാടിയ വിദ്യാർഥിക്ക്‌ പരിക്ക്

പേരാമ്പ്ര: നിർത്താതെപോയ ബൈക്കിൽനിന്നു ചാടിയ വിദ്യാർഥിക്ക് പരിക്ക്. പേരാമ്പ്രയിൽനിന്നു ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വാളൂരിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. വാളൂരിലെ പതിനാലുകാരനാണ് താടിയെല്ലിനും കാൽമുട്ടിനും പരിക്കുപറ്റിയത്. ബൈക്കിൽ വന്ന യുവാവ് കായണ്ണക്കാണെന്നുപറഞ്ഞ് കയറ്റുകയും മുളിയങ്ങൽ എത്തിയപ്പോൾ വെള്ളിയൂർ ഭാഗത്തേക്ക്‌ നിർത്താതെപോവുകയായിരുന്നു. വിദ്യാർഥി പലവട്ടം ആവശ്യപ്പെട്ടിട്ടും നിർത്താൻ തയാറാവാത്തതിനെ തുടർന്ന് ബൈക്കിൽനിന്നു ചാടുകയായിരുന്നു. ബൈക്കുകാരൻ അമിതവേഗത്തിൽ രക്ഷപ്പെട്ടു. പരിക്കു പറ്റിയ വിദ്യാർഥിയെ സമീപത്ത് ജോലിചെയ്തുകൊണ്ടിരുന്നവർ വീട്ടിൽ എത്തിക്കുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പറയുന്നത്. ഉടനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.