ഇഫ്താർ സംഗമം 

പയ്യോളി: രാജീവ് ഗാന്ധി പാലിയേറ്റിവ് സെന്റർ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. രാജീവ് ഗാന്ധി സഹകരണ ആശുപത്രി പരിസരത്ത് നടന്ന പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ചെയർമാൻ കെ.ടി. വിനോദ് അധ്യക്ഷത വഹിച്ചു. റഊഫ് ബാഖവി കിഴിശ്ശേരി റമദാൻ സന്ദേശം നടത്തി. വി.കെ. അബ്ദുറഹിമാൻ, പി.എം. ഹരിദാസ്, കെ.പി. ഷക്കീല, ബിനു കാരോളി, എം.പി. ഷിബു, മഠത്തിൽ നാണു മാസ്റ്റർ, ബാലൻ അമ്പാടി, പി. വിശ്വനാഥൻ, പി.വി. അഹമ്മദ്, ചെറിയാവി സുരേഷ് ബാബു, കായിരികണ്ടി അൻവർ, ഷജ്മിന, അൻസില, സി.കെ. ഷഹനാസ് എന്നിവർ സംസാരിച്ചു. ടി. ഖാലിദ് സ്വാഗതവും വി. ഹാഷിം കോയ തങ്ങൾ നന്ദിയും പറഞ്ഞു. പടം രാജീവ് ഗാന്ധി പാലിയേറ്റിവ് സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.