ഹോസ്പിറ്റൽ ഡെവലപ്മൻെറ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം കൊയിലാണ്ടി: കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ടൗൺ ഹാളിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്റ് എം. ധർമജൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എ. പ്രദീപ്കുമാർ, കെ. ദാസൻ, പത്മനാഭൻ, എൽ.ജി. ലിജീഷ്, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്. സുനിൽകുമാർ സംഘടനാ റിപ്പോർട്ടും സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യു.കെ. പവിത്രൻ സ്വാഗതവും ശൈലേഷ് നന്ദിയും പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് ഊർജസ്വലമായി പ്രവർത്തിച്ച നോഡൽ ഓഫിസർ ഡോ. കെ. സന്ധ്യ കുറുപ്പിന് ടി.പി. രാമകൃഷ്ണൻ ഉപഹാരം നൽകി. പടം Koy 4 ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.