വൈബ്രന്റ് ഗ്രാമസഭ

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൈബ്രന്റ് ഗ്രാമസഭ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2030നകം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഹരീഷ് ത്രിവേണി, ബ്ലോക്ക് മെംബർ കെ.പി. സഹീർ എന്നിവർ സംസാരിച്ചു. പ്രഭില നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.