ചുരത്തിൽ പിക്അപ് വാൻ മറിഞ്ഞു

( ചിത്രം ) താമരശ്ശേരി: താമരശ്ശേരി ചുരം നാലാം വളവ് ബൈപാസിൽ മീൻ കയറ്റിവന്ന പിക്അപ് വാൻ മറിഞ്ഞു. ഡ്രൈവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മുപ്പതേക്രയ്ക്ക് അടുത്തായി ഞായറാഴ്ച രാവിലെയാണ് സംഭവം. വയനാട്ടിലേക്ക് മീനുമായി പോകുകയായിരുന്നു. പിക്അപ് വാൻ മറിഞ്ഞതോടെ ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൽ ഉപയോഗിച്ച് പിക്അപ് വാൻ റോഡിൽനിന്ന് മാറ്റി ഉച്ച 12.15ഓടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചുരം സംരക്ഷണസമിതി പ്രവർത്തകരും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. ക്യാപ്.. താമരശ്ശേരി ചുരം നാലാം വളവ് ബൈപാസിൽ പിക്അപ് വാൻ മറിഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.