നാണയത്തുട്ടുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക്‌ കൈമാറി പിഞ്ചോമനകൾ

ഓമശ്ശേരി: ശേഖരിച്ചുവെച്ച നാണയത്തുട്ടുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക്‌ നൽകി പിഞ്ചോമനകൾ. അമ്പലക്കണ്ടി മഠത്തിൽ ഇ.കെ. അഹ്മദ്‌ കുട്ടി-നഷീദ ദമ്പതികളുടെ ഇളയപുത്രി ഏഴു വയസ്സുകാരി ഫാത്വിമ ഹന രണ്ട്‌ വർഷത്തോളമായി കരുതിവെച്ച നാണയങ്ങളത്രയും അമ്പലക്കണ്ടിയിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന യുവകൂട്ടായ്മയായ ആശ്വാസ്‌ ഫൗണ്ടേഷനാണ്‌ നൽകിയത്‌. പെരുന്നാളിനോടനുബന്ധിച്ച്‌ ആശ്വാസ്‌ ഫൗണ്ടേഷൻ നാട്ടിലെ അറുപതോളം വൃദ്ധർക്ക്‌ പെരുന്നാൾ പുടവകൾ നൽകുന്ന സംരംഭത്തിലേക്കാണ്‌ ഹന മോൾ തുക കൈമാറിയത്‌. ജാറംകണ്ടിയിലെ പി. സ്വാദിഖിന്റേയും ഹാബിദയുടേയും രണ്ടാമത്തെ മകൻ ഫാദി അബ്ദുല്ലയെന്ന ഏഴു വയസ്സുകാരൻ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സി.എച്ച്‌ സെന്ററിനുവേണ്ടിയാണ്‌ ഒരു വർഷത്തോളമായി കരുതിവെച്ച തുക മുഴുവൻ നൽകിയത്‌. കെടയത്തൂർ എൽ.പി സ്കൂളിൽ രണ്ടാം ക്ലാസിലും നടമ്മൽപൊയിൽ ശിആറുൽ ഇസ്‌ലാം മദ്‌റസയിൽ ഒന്നാം ക്ലാസിലുമാണ്‌ ഫാദി അബ്ദുല്ല പഠിക്കുന്നത്‌. ഫാത്വിമ ഹനയും ഫാദി അബ്ദുല്ലയും തങ്ങളുടെ നാണയശേഖരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടിക്ക്‌ കൈമാറി. കെ.ടി.എ. ഖാദർ, ഡോ. കെ. സൈനുദ്ദീൻ, കെ.ടി. ഹാരിസ്‌, ടി.പി. ജുബൈർ ഹുദവി, പി.പി. നൗഫൽ, നജീൽ നെരോത്ത്‌, ഇ.കെ. അഹ്മദ്‌ കുട്ടി, സി.വി. ഹുസൈൻ, കെ.ടി. സലാം, ബഷീർ മാണിക്കഞ്ചേരി, റഫീഖ്‌ നെച്ചൂളി, യു. അബ്ദുൽ ഹസീബ്‌, അഷ്‌റഫ്‌ കീപ്പോര്‌, അൻസാർ ഇബ്നു അലി ജാറംകണ്ടി, എം.ടി. നാസിഫ്‌, കെ.പി. സാഹിൽ, എം. അനസ്‌, കെ.ടി. മിദ്‌ ലാജ്‌ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: ഫാദി അബ്ദുല്ല, ഫാത്വിമ ഹന എന്നിവർ തങ്ങളുടെ നാണയശേഖരം കാരുണ്യപ്രവർത്തനങ്ങൾക്കായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടിക്ക്‌ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.