സ്വയംതൊഴിൽ വായ്പ നൽകുന്നു

വടകര: താലൂക്കിലെ പിന്നാക്ക മതന്യൂനപക്ഷ (മുസ്‍ലിം-ക്രിസ്ത്യൻ) വിഭാഗത്തിൽപെട്ടവർക്ക് ആറു ശതമാനം പലിശയിൽ അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പയും ആറു ശതമാനം പലിശയിൽ രണ്ടു ലക്ഷം രൂപ വരെ പെൺകുട്ടികളുടെ വിവാഹത്തിനും കൂടാതെ മറ്റു പദ്ധതികൾക്കും വായ്പ നൽകുന്നതാണെന്ന് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ അറിയിച്ചു. ആധാരം അല്ലെങ്കിൽ, സർക്കാർ ശമ്പള സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക. താൽപര്യമുള്ളവർ സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷന്റെ നാദാപുരം ഉപജില്ല ഓഫിസുമായി ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.