കുടിവെള്ളക്ഷാമം: കനാൽജലം തുറക്കാൻ നടപടി സ്വീകരിക്കണം

തിരുവള്ളൂർ: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് ആശ്വാസമേകാൻ കുറ്റ്യാടി ജലസേചന വകുപ്പിന് കീഴിലുള്ള തിരുവള്ളൂർ സെക്ഷൻ കനാൽജലം അടിയന്തരമായി തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കനാൽ തുറക്കാത്തത് കാരണം നിരവധി ഏക്കർ കൃഷിഭൂമിയാണ് വറ്റിവരണ്ടിരിക്കുന്നത്. ഇത് കർഷകരെയും ആശങ്കയിലാഴ്ത്തി. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുസ്സത്താർ, സെക്രട്ടറി ടി.കെ. ഇഖ്ബാൽ, എം.ഒ. അബ്ദുൽ ഖാദർ, എൻ. മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.