കുന്ദമംഗലം: മസ്ജിദുൽ ഇഹ്‌സാനിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഇഫ്താർ സന്ദേശം നൽകി. പ്രസിഡന്റ് എം. സിബ്ഗത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ശരീഫുദ്ദീൻ, വൈസ് പ്രസിഡന്റ് എം.കെ. സുബൈർ, ജമാഅത്തെ ഇസ്‍ലാമി പ്രാദേശിക അമീർ ഇ.പി. ലിയഖത്ത് അലി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മഹല്ല് ഗൈഡ് സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷ് മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുല്ലക്ക് കൈമാറി. പി.പി. മുഹമ്മദ്, എ.കെ. യൂസുഫ്, എൻ. റഷീദ്, എൻ. സഫീർ, അഡ്വ. അബ്ദുൽ വാഹിദ്, എം.പി. ഫാസിൽ, എൻ. അലി, ഇ. അമീൻ, അലി ആനപ്പാറ, എൻ. ജാബിർ, സിറാജുൽ ഹഖ്, പി.എം. ഹനീഫ, വാരിസുൽ ഹഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.