മേശ, കസേര, ലാപ്ടോപ് വിതരണം

കോഴിക്കോട്: കോർപറേഷൻ ജനകീയാസൂത്രണം 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര, ലാപ്ടോപ്, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം നടന്നു. മേയർ ഡോ. ബീന ഫിലിപ് ഉദ്​ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.പി. ഷിജിന, കൗൺസിലർ പി.പി. നിഖിൽ, പട്ടികജാതി വികസന ഓഫിസർ ടി.എം. മുകേഷ് എന്നിവർ സംസാരിച്ചു. ക്ഷേമ പെൻഷൻ വിതരണം: ആനുകൂല്യം വർധിപ്പിക്കണം കോഴിക്കോട്: ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നവരുടെ ആനുകൂല്യം വർധിപ്പിക്കണമെന്നും ഒരുമിച്ചു വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകൾക്ക് ഇരട്ടവേതനം അനുവദിക്കണമെന്നും കോഓപറേറ്റിവ് ബാങ്ക്സ്​ ഡെപ്പോസിറ്റ്​ കലക്ടേഴ്സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്​ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. അനൂപ് വില്യാപ്പള്ളി, എം.കെ. അലവിക്കുട്ടി, കെ. രാജീവൻ, എം. സുരേഷ് ബാബു, രവി പുറവങ്കര, വി.ജെ. ലൂക്കോസ്​, കെ.വി. വിശാഖ്, യു. വിജയപ്രകാശ്, കുഞ്ഞാലി മമ്പാട്ട്​, ഷൗക്കത്ത് അത്തോളി, പി.പി. സാവിത്രി, കെ. രാജീവ്, ശരീഫ് ചുങ്കത്തറ, കെ. ശർമിള, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.