തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പ്രഥമ എൻ.എസ്.എസ് അവാർഡുകൾ വിതരണം ചെയ്തു. മികച്ച യൂനിറ്റിനുള്ള അവാർഡ് 10 യൂനിറ്റുകൾക്കും പ്രോഗ്രാം ഓഫിസർമാർക്കും ലഭിച്ചു. മികച്ച യൂനിറ്റുകൾക്ക് 10,000 രൂപയും പ്രശംസാപത്രവും ലഭിച്ചു. ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി- പ്രഫ. സിജോ ജോർജ്, എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് കുറ്റിപ്പുറം- പ്രഫ. ഡോ. പി.യു. സുനീഷ്, എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ് പാലക്കാട്- പ്രഫ. നീതി എസ്. പിള്ള, ശ്രീചിത്തിരതിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് -പ്രഫ. ശുഭ വി, ഗവ. എൻജിനീയറിങ് കോളജ് വയനാട് -പ്രഫ. അനസ് എം.എം, കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ -പ്രഫ. പ്രകാശ് എൻ, അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ് -പ്രഫ. ശ്രീരാഗ് വി, എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി -പ്രഫ. അജാസുദ്ദീൻ എ, എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -പ്രഫ. അൻവർ ഷാഹിർ ഇ, ഗവ. എൻജിനീയറിങ് കോളജ് തൃശൂർ -ഡോ. രമേശ് കുമാർ പി എന്നിവർ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർമാർക്കുമുള്ള അവാർഡിന് അർഹരായി. പൊതുസമ്മേളനത്തിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് അവാർഡുകൾ സമ്മാനിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. എസ്. അയൂബ് അധ്യക്ഷതവഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രഫ. സജീവ്, സർവകലാശാല നാഷനൽ സർവിസ് സ്കീം കോഓഡിനേറ്റർ ഡോ. ജോയ് വർഗീസ്, സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസാർ, റീജനൽ ഡയറക്ടർ ശ്രീധർ ജി, മാർ ബസേലിയോസ് കോളജ് ബർസാർ റവ. ഫാ. ജോൺ വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. അബ്രഹാം മാത്യൂസ് എന്നിവർ പങ്കെടുത്തു. ചിത്രം- nation service scheme
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.