മന്ത്രിസഭ വാർഷികം: സിത്താര കൃഷ്ണകുമാറിന്‍റെ പ്രോജക്ട് മലബാറിക്കസ് ഇന്ന്

കോഴി​ക്കോട്​: മന്ത്രിസഭ വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച ബീച്ചിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ബീച്ച് ഓപൺ സ്റ്റേജിൽ വൈകീട്ട് 7.30ന് ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്ട് മലബാറിക്കസ് സംഗീതനിശ അരങ്ങേറും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഫ്രീഡം സ്ക്വയറിൽ കേരള സ്റ്റാർട്ടപ് മിഷൻ 'സംരംഭകത്വം' വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും. നാലുമണിക്ക് ഇതേ വേദിയിൽ ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ജുഗൽബന്ദി ഉണ്ടായിരിക്കും. 4.30ന് ഫ്രീഡം സ്ക്വയറിൽ 'നവോത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക്' വിഷയത്തിൽ സെമിനാർ നടക്കും. എം.എ. ബേബി, ഷംസാദ് ഹുസൈൻ, കെ.എം. അനിൽ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.