അറബി ഭാഷാപഠനത്തിനെതിരായ നീക്കങ്ങളെ ചെറുക്കും

കോഴിക്കോട്: അറബി ഭാഷാപഠനത്തിനെതിരായ നീക്കങ്ങളെ ചെറുക്കാൻ മുസ്‍ലിം ലീഗ് മുൻപന്തിയിലുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റി നടത്തിയ സൗഹൃദസംഗമവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പി. ഹസ്സൈനാർ ഫൈസി (സമസ്ത), പാലത്ത് അബ്ദുറഹ്മാൻ മദനി (കെ.എൻ.എം), ഫൈസൽ പൈങ്ങോട്ടായി (ജമാഅത്തെ ഇസ്‍ലാമി), ഡോ. ഐ.പി. അബ്ദുസ്സലാം (മർകസ്സുദ്ദഅ് വ), ടി.കെ. അഷ്റഫ് (വിസ്ഡം), പി.കെ. അബ്ദുൽ അസീസ് (കെ.എസ്.ടി.യു), കെ.ടി. അബ്ദുൽ ലത്തീഫ് (കെ.എച്ച്.എസ്.ടി.യു), കെ. മോയിൻകുട്ടി മാസ്റ്റർ, ഇബ്രാഹിം മുതൂർ, എം.പി. അബ്ദുൽ ഖാദർ, കെ.കെ. അബ്ദുൽ ജബ്ബാർ, എം.ടി. സൈനുൽ ആബിദീൻ, എം.പി. അയ്യൂബ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം.എ. ലത്തീഫ് സ്വാഗതവും ട്രഷറർ കെ. മാഹിൻ ബാഖവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.