കോഴിക്കോട്: സ്ഥലം മാറിപ്പോകുന്ന ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ ജനമൈത്രി ഓഫിസറും സബ് ഇൻസ്പെക്ടറുമായ എ.കെ. ശ്രീകുമാറിനെ കല്ലായിപ്പുഴ സംരക്ഷണ സമിതി ആദരിച്ചു. സ്റ്റേഷൻ പരിധിയിൽ ഏറ്റവും ജനകീയനായി പ്രവർത്തിച്ചതിനാണ് നാട്ടുകാരുടെ സ്നേഹാദരം. കോവിഡ് മഹാമാരി ,നിപ, ഓഖി തുടങ്ങിയ ദുരിത സമയങ്ങളിലും ജനങ്ങളോടൊപ്പം നാല് വർഷത്തോളം പ്രവർത്തിച്ച ഉദ്യോഗസ്ഥനുമാണ് എ.കെ. ശ്രീകുമാർ. കൗമാരക്കാരുടെ ബൈക്കുകളിലുള്ള അഭ്യാസങ്ങൾ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുൾപ്പെടെയുള്ളവർക്ക് വീടുകളിൽ പോയി ബോധവത്കരണം നടത്തുന്നതിനും പ്രത്യേക സമയം കണ്ടെത്തിയിരുന്നു. 2019 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലും, നാല് വർഷത്തിനിടെ ഒമ്പത് ഗുഡ് സർവിസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് എസ്.കെ. കുഞ്ഞിമോൻ ഉപഹാരം നൽകി. പി.പി. ഉമ്മർകോയ, പി.കെ. അജിത് എം.പി. കോയട്ടി, പി. മുസ്തഫ, പി.എ. ആസാദ്, സബ് ഇൻസ്പെക്ടർ എ.കെ. ശ്രീകുമാർ, സി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. janakeeya police എ.കെ. ശ്രീകുമാറിനെ കല്ലായിപ്പുഴ സംരക്ഷണ സമിതി ആദരിച്ച ചടങ്ങിൽ എസ്.കെ. കുഞ്ഞിമോൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.