ഇ.ഡി ഓഫിസിലേക്ക്​ പോപുലർ ഫ്രണ്ട് മാർച്ച്​

കൊച്ചി: പോപുലർ ഫ്രണ്ട്​ സംസ്ഥാന സമിതി അംഗം എം.കെ. അഷ്​റഫിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ ഓഫിസിലേക്ക്​ മാർച്ച്​. തിങ്കളാഴ്ച രാവിലെ പത്തോടെ ഹൈകോടതി ജങ്​ഷനിൽനിന്ന്​ നൂറുകണക്കിനുപേർ അണിനിരന്ന മാർച്ച്​ എം.ജി റോഡിൽ ഷേണായീസിന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ കെട്ടി തടഞ്ഞു. തുടർന്ന്​ റോഡിൽ കുത്തിയിരുന്ന്​ പ്രവർത്തകർ പ്രതിഷേധിച്ചു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ധർണ ഉദ്​ഘാടനം ചെയ്തു. രാജ്യത്ത്​ ആർ.എസ്​.എസ്​ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക്​ വെല്ലുവിളിയായി നിൽക്കുന്നത്​ പോപുലർ ഫ്രണ്ട്​ മാത്രമാണെന്നും അതിനാലാണ്​ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്​ തടവിലിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്​ദുലത്തീഫ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്​ദുല്ലത്തീഫ്​, സി.എ. റഊഫ്​, സോണൽ സെക്രട്ടറി എം.എച്ച്​. ഷിഹാസ്​, ജില്ല പ്രസിഡന്‍റുമാരായ വി.കെ. സലീം, കെ.എസ്​. നൗഷാദ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.