കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിലും ജില്ലയിൽ കുഞ്ഞുങ്ങൾക്കും നവജാത ശിശുക്കൾക്കുമായി ആരോഗ്യ കേരളത്തിനുകീഴിൽ കൂടുതൽ പദ്ധതികൾ. കേരളത്തിലാദ്യമായി നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോക്രാഡിൽ പദ്ധതി നടപ്പാക്കി. നവജാത ശിശുക്കൾക്ക് ഉണ്ടാകാവുന്ന ശരീരോഷ്മാവ് കുറയുക, രക്തത്തിലെ ഗ്ലൂക്കോസ് കുറയുക, ഓക്സിജൻ കുറയുക എന്നീ സാഹചര്യങ്ങളിൽ പദ്ധതി പ്രകാരം അത്യാധുനിക സംവിധാനമുള്ള ആംബുലൻസിൽ പരിചരണം ലഭ്യമാക്കുന്നു. പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് ആരംഭിച്ചു. www.neocradlekerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്റ്റാഫുകൾക്ക് ഇതിനായി വിദഗ്ധ പരിശീലനം നൽകി വരുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ലേഖനങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ ആരോഗ്യ വകുപ്പ് നടപ്പാക്കിയ മറ്റൊരു പദ്ധതിയാണ് മുലപ്പാൽ ബാങ്ക്. കോഴിക്കോട് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക്. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി വകുപ്പ് നടപ്പാക്കി. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് www.hridyam.keralam.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. പദ്ധതിയിലൂടെ ഇതിനകം നിരവധി കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭ്യമാക്കി. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സമ്പൂർണ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.