കൃഷിയിൽ നൂറുമേനി വിളവുമായി എസ്​.എൻ.ജി എൻ.എസ്.എസ്

ചേളന്നൂർ: ശ്രീനാരായണ ഗുരു കോളജ് എൻ.എസ്​.എസിന്‍റെ നേതൃത്വത്തിലാരംഭിച്ച വിഷു പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് അംഗം പി.കെ. കവിത, കോളജ് പ്രിൻസിപ്പൽ ഡോ. ദേവിപ്രിയ, കൃഷി ഓഫിസർ ടി. ദിലീപ് കുമാർ, ആർ.ഡി.സി പ്രതിനിധി ഗിരി പാമ്പനാൽ എന്നിവർ ചേർന്ന് നിർവഹിച്ചു. കണിവെള്ളരി, വെള്ളരി, പച്ചമുളക്, കക്കിരി എന്നിവയാണ് വിളവെടുത്തത്. പ്രോഗ്രാം ഓഫിസർമാരായ ഡോ. എം.കെ. ബിന്ദു, സി.പി. ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.