നടപ്പാത കൈയേറി കച്ചവടം

എലത്തൂർ: നടപ്പാതയിലെ കച്ചവടംമൂലം കാൽനടക്കാരുടെ സഞ്ചാരം അപകടക്കെണിയിലൂടെ. ചെട്ടികുളം, പന്നിബസാർ ഭാഗങ്ങളിലെ ചില കടക്കാർ ഫുട്​പാത്ത്​ കൈയേറി കച്ചവടം നടത്തുന്നതാണ്​​ ജനങ്ങൾക്ക്​ ദുരിതമാകുന്നത്​. പരാതിപ്പെടുന്നവരെ സംഘടിതമായി അപമാനിക്കുന്നതുമൂലം പരാതിപ്പെടാൻ മുതിരുന്നുമില്ല. കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെയും​ ചില നേതാക്കളുടെയും ഒത്താശയോടെയാണ്​ കൈയേറ്റമെന്ന്​ ജനങ്ങൾ പറയുന്നു. ഫുട്​പാത്ത്​ കൈയേറി കച്ചവടം നടത്തുന്നത്​ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇത്തരത്തിൽ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.