ഡയാലിസിസ് രോഗികൾക്ക് പെൻഷൻ പദ്ധതിയുമായി എ.കെ.ജി ചാരിറ്റബിൾ സൊസൈറ്റി

ഒളവണ്ണ: എ.കെ.ജി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തന പരിധിയിലെ ഡയാലിസിസ് രോഗികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി ആരംഭിച്ചു. വി.കെ.സി. മമ്മദ് കോയ പദ്ധതി ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ. ബൈജു അധ്യക്ഷത വഹിച്ചു. രോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഒളവണ്ണ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജയപ്രകാശനിൽ നിന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത് ഏറ്റുവാങ്ങി നിർവഹിച്ചു. കെ. തങ്കമണി, വി. വിജയൻ, എം. സിന്ധു, പി. ബാബു രാജൻ എന്നിവർ സംസാരിച്ചു. 104 മണിക്കൂർ ചെണ്ടകൊട്ടി ദേശീയ ശ്രദ്ധ നേടിയ വിഷ്ണു ഒടുമ്പ്രയെ ചടങ്ങിൽ ആദരിച്ചു. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രജീഷ് നീലേരി സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.