വിഷരഹിത പച്ചക്കറി വിളവെടുപ്പ്

ചേളന്നൂർ: സർവിസ് കോഓപറേറ്റിവ് ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ചേളന്നൂർ കടപ്പയിൽ പറമ്പിൽ ഇറക്കിയ പച്ചക്കറി കൃഷി വിളവെടുപ്പ് ബാങ്ക് പ്രസിഡന്‍റ്​ ടി.കെ. സോമനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ , പി.എം. ധർമരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഇ. ശശീന്ദ്രൻ , ബാങ്ക് സെക്രട്ടറി ത്രിലോക് ചന്ദ്രൻ , അഗ്രോ സർവിസ് സെന്‍റർ ഫെസിലിറ്റേറ്റർ പി. പ്രഭാകരൻ ,ഡയറക്ടർമാരായ കെ.എ. അമൃതപാൽ , പി. അശോകൻ എന്നിവർ സംസാരിച്ചു. ബാങ്ക് ജോ. സെക്രട്ടറി പി.പി. പ്രകാശൻ സ്വാഗതവും പി. പ്രഗീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.