മാലിന്യത്തോട് നോ പറഞ്ഞ് സൈബര്‍പാര്‍ക്ക്

കോഴിക്കോട്: മാലിന്യ രഹിത കാമ്പസ് ലക്ഷ്യമിട്ട് സൈബര്‍പാര്‍ക്കില്‍ സ്ഥാപിച്ച വെയിസ്റ്റ് മാനേജ്‌മെന്‍റ്​ യൂനിറ്റ് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റാന്‍ ക്രെഡായി വികസിപ്പിച്ച ഓട്ടോമാറ്റിക് ഫുഡ് വേസ്റ്റ് പ്രൊസസര്‍ മെഷീനാണ് സൈബര്‍പാര്‍ക്കില്‍ സ്ഥാപിച്ചത്. സഹ്യ ബില്‍ഡിങ്ങില്‍ സ്ഥാപിച്ച യൂനിറ്റില്‍ 100 കിലോ മാലിന്യങ്ങള്‍ വരെ ഒരു ദിവസം സംസ്‌കരിച്ചെടുക്കാന്‍ സാധിക്കും. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, സ്‌പ്ലെന്‍ഡര്‍ ഐമാഗ് പ്രൈവറ്റ് ലിമിറ്റഡ് കോ ഫൗണ്ടര്‍ ആന്‍ഡ് സി.ഒ.ഒ അനില്‍ ബാലന്‍, സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.