സി.ഐ.ടി.യു ആക്ഷേപം ജനം തള്ളും

കോഴിക്കോട് : വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്കെതിരെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉന്നയിച്ച ആക്ഷേപം പൊതുജനം തള്ളുമെന്ന് കേരള വിദ്യാർഥി ജനത. വകുപ്പിനെ ലാഭത്തിൽ കൊണ്ട് വരുന്നതിലും രാഷ്ട്രീയം നോക്കാതെ തന്നെ തീരുമാനം നടപ്പാക്കുന്നതിലും മന്ത്രിക്കുള്ള കഴിവ് പലരിലും അസ്വാരസ്യം ഉളവാക്കുന്നതിന്‍റെ പ്രതിഫലനമാണിത്​. വകുപ്പിനോടും ജനങ്ങളോടും നീതി പുലർത്തുന്ന മന്ത്രിയോട് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തുന്നവർക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമാണെന്ന് കേരള വിദ്യാർഥി ജനത ജില്ല കമ്മിറ്റി പ്രസിഡന്റ്‌ എസ്.വി. ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.