ഇടിയങ്ങര ടി.ബി.ക്ലിനിക്ക് ആശുപത്രിയാക്കണം

കോഴിക്കോട്: ഇടിയങ്ങര ടി.ബി. ക്ലിനിക്ക് ആധുനിക സൗകര്യത്തോടെയുള്ള ഹോസ്പിറ്റലാക്കി മാറ്റണമെന്ന് ഇടിയങ്ങര യുവതരംഗം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.വി. മുഹമ്മദ് അശ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. ഇമ്പിച്ചിക്കോയ റിപ്പോർട്ടും ട്രഷറർ കെ.എം. സാദിഖ് കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ കെ.പി. അബ്ദുള്ള കോയയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എ.വി. റഷീദ് അലി (പ്രസി), സി.ടി. ഇമ്പിച്ചിക്കോയ, കെ.വി. സുൽഫീക്കർ (വൈ. പ്രസി), ബി.വി. മുഹമ്മദ് അശ്റഫ് (ജ. സെക്ര), കെ.എം. സാദിഖ്, ആദം കാതിരിയകം (സെക്ര), പി.ഐ. അലി ഉസ്മാൻ (ട്രഷ), പി. മുസ്തഫ (പാലിയേറ്റീവ് & റിലീഫ് കമ്മിറ്റി കൺവീനർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.