പ്രീപ്രൈമറി ജീവനക്കാരിയോട്​ അപമര്യാദയായ പെരുമാറ്റം; ജൂനിയർ സൂപ്രണ്ടിന്​ സ്ഥാനക്കയറ്റം

തിരുവനന്തപുരം: വേതന കുടിശ്ശികയുടെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രീപ്രൈമറി ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ ആക്ഷേപമുയർന്ന ജീവനക്കാരന് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്​ഥാനക്കയറ്റം. സീനിയർ സൂപ്രണ്ടുമാരുടെ സ്​ഥാനക്കയറ്റപട്ടികയിലാണ്​ ഇദ്ദേഹം ഉൾപ്പെട്ടത്​. പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റിൽ ജൂനിയർ സൂപ്രണ്ട്​ തസ്​തികയിൽ ജോലി ചെയ്​തിരുന്ന ആർ.എൽ പ്രദീപിനെതിരെയാണ്​ ആക്ഷേപമുയർന്നിരുന്നത്​. മൂന്നു​ മാസത്തെ കുടിശ്ശിക വിതരണം വൈകുന്നത്​ സംബന്ധിച്ച വിവരം അറിയാൻ വിളിച്ചപ്പോഴായിരുന്നു ജൂനിയർ സൂപ്രണ്ടി​ൻെറ മോശം പ്രതികരണമുണ്ടായതെന്നാണ്​ പരാതി. ഫോൺസംഭാഷണവും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ പരിശോധിച്ച്​ നടപടിയെടുക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. പിന്നാലെ​ ഏപ്രിൽ 11നു​ പുറത്തിറങ്ങിയ ഉത്തരവിലാണ്​ സീനിയർ സൂപ്രണ്ടായുള്ള സ്ഥാനക്കയറ്റം. എന്നാൽ, കുടിശ്ശിക നൽകാത്തത്​​​ ധനവകുപ്പിൽനിന്ന്​ പണം അനുവദിക്കാത്തതിനാലായിരുന്നെന്നും അപമര്യാദയായി സംസാരിച്ചുവെന്നത്​ പ്രചാരണം മാത്രമാണെന്നുമാണ്​ ജീവനക്കാർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.