കൊടിയത്തൂർ: നാലു പതിറ്റാണ്ട് കാലം തങ്ങളുടെ ഭൂമിക്ക് പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്തിൽ രണ്ടാം ഘട്ട സർവേ നടപടികൾക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് നടത്തിയ സർവേയുടെ ഭാഗമായി 76 പേർക്ക് ഈ മാസം 21ന് പട്ടയം ലഭിക്കും. കോഴിക്കോട് താലൂക്കിൽ പട്ടയമനുവദിച്ച 88 പേരിൽ 76 പേരും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. രണ്ടാം ഘട്ടത്തിൽ എട്ടാം വാർഡിൽപെട്ട ചേലാംകുന്ന് കോളനി, ഒമ്പതാം വാർഡിൽപെട്ട മുതപ്പറമ്പ് കോളനി എന്നിവിടങ്ങളിലാണ് സർവേ നടക്കുന്നത്. ചേലാംകുന്ന് കോളനിയിൽ 50ഓളം കുടുംബങ്ങളും മുതപ്പറമ്പ് കോളനിയിൽ 20ഓളം കുടുംബങ്ങളുമാണുള്ളത്. പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്താണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പൊതു ആസ്തികളുടെ കണക്കെടുപ്പും പട്ടയ സംബന്ധമായ സർവേയും നടത്തി രേഖകൾ തയാറാക്കി വേഗത്തിൽ സമർപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രണ്ടാം ഘട്ട സർവേക്ക് ചേലാംകുന്ന് കോളനിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്, ബഷീർ പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ പട്ടയമില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് 100 ശതമാനം പട്ടയം ലഭ്യമായ പഞ്ചായത്തായി കൊടിയത്തൂരിനെ മാറ്റുമെന്ന് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. ആദ്യഘട്ട സർവേയുടെ ഭാഗമായി പഞ്ചായത്തിലെ കുന്താണിക്കാവ് കോളനിയിൽ 23 പേർക്കും ആലുങ്ങൽ, മാട്ടുമറി കോളനികളിൽ 26 പേർക്ക് വീതവും കാരക്കുറ്റി കോളനിയിൽ ഒരാൾക്കുമാണ് പട്ടയം അനുവദിച്ചത്. പട്ടയത്തിന് അർഹരായ മുഴുവനാളുകളുടെയും വീടുകളിൽ അതത് വാർഡ് മെംബർമാർ നേരിട്ടെത്തി ഒമ്പത് പ്രധാന രേഖകൾ വില്ലേജ് ഓഫിസർ മുഖേന തഹസിൽദാർക്ക് സമർപ്പിക്കുകയായിരുന്നു. kdr 2 കൊടിയത്തൂർ പഞ്ചായത്തിൽ പട്ടയം ലഭ്യമാക്കാനാവശ്യമായ രണ്ടാം ഘട്ട സർവേ നടപടികൾ ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.