വോൾട്ടേജ് ക്ഷാമം : കെ.എസ്.ഇ.ബി യിൽ സങ്കടഹരജി

. repeat കൊടിയത്തൂർ: ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവാത്ത വിധം വോൾട്ടേജ് ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന വെസ്റ്റ് കൊടിയത്തൂർ കണക്കഞ്ചേരി പ്രദേശവാസികൾ സങ്കട ഹരജിയുമായി പന്നിക്കോട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറെ സമീപിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് നിവേദനം നൽകി. പരീക്ഷകളും റംസാനും, ചൂടും ഒത്തുചേർന്ന സമയത്ത് വൈദ്യുതിയിൽ പ്രവർത്തിക്കേണ്ട ഒരു ഉപകരണവും വൈകുന്നേരമായാൽ പ്രവർത്തിക്കാത്തത് കാരണം പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും പ്രയാസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി . പരിഹാരം ഉണ്ടായിട്ടില്ലങ്കിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങാനുമാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഭാരവാഹികളായ ഷമീം പുച്ചേരി, കെ.പി. അനസ്. , അബ്ദുല്ല ആശാരിക്കണ്ടി, അൻവർ കണക്കഞ്ചേരി, ജബ്ബാർ ചുങ്കത്ത് , ജമാൽ ചുങ്കത്ത്, ശിഹാബ് പുതിയോട്ടിൽ മുഹമ്മദ് കെ.പി. എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.