പയ്യോളി ഗവ. ഹൈസ്കൂളിന് ഒരു കോടി 

പയ്യോളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പുതിയ കെട്ടിടം നിർമിക്കാനാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് കോടി രൂപ അനുവദിച്ച് ഉത്തരവായതെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. സ്കൂളിന് തെക്കുഭാഗത്തുള്ള പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗമാണ് എസ്റ്റിമേറ്റും പ്ലാനും തയാറാക്കി സർക്കാറിന് സമർപ്പിച്ചത്. ഇതോടെ, രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പയ്യോളിക്കായി അനുവദിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. നേര​ത്തേ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രകാരം മൂന്നുകോടി ചെലവഴിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചിരുന്നു. തുടർന്ന് 84 ലക്ഷം രൂപ വി.എച്ച്.എസ്.ഇ കെട്ടിടത്തിനും കഴിഞ്ഞ ബജറ്റിൽ മൂന്നുകോടിയും അനുവദിച്ചിരുന്നു. ജനകീയ വിഭവ സമാഹരണത്തിലൂടെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തി സ്കൂളിനെ മാസ്റ്റർ പ്ലാൻ അനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് എം.എൽ.എ പറഞ്ഞു. പടം കാനത്തിൽ ജമീല എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.