വാഷ് പിടികൂടി നശിപ്പിച്ചു

മുക്കം: നഗരസഭയിലെ വെസ്റ്റ് മണാശ്ശേരി പുലപ്പാടി കോളനിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മുക്കം പൊലീസ് വാഷും, വാറ്റുപകരണങ്ങളും പിടികൂടി. സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 75 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ചത്. എസ്.ഐ. വിജയൻ, സി.പി.ഒ.മാരായ ശ്രീകാന്ത്, അനൂപ്, സിഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.