കന്നാട്ടിയില്‍ ഹൈടെക് മത്സ്യകൃഷി വിളവെടുത്തു

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കന്നാട്ടിയില്‍ ആരംഭിച്ച മത്സ്യകൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എന്‍. പി. സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എം.വൈ) പദ്ധതിയിലുള്‍പ്പെടുത്തി റീ - സര്‍ക്കുലേഷന്‍ അക്വാകള്‍ച്ചര്‍ സിസ്റ്റം ഉപയോഗിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. കേന്ദ്ര - കേരള സര്‍ക്കാറിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പപ്പന്‍ കന്നാട്ടിയും കുടുംബവുമാണ് ഹൈടെക് മത്സ്യ കൃഷി ആരംഭിച്ചത്. ഒരു ലക്ഷം ലിറ്റര്‍ വെള്ളമുള്‍ക്കൊള്ളുന്ന കുളത്തില്‍ ഏഴുലക്ഷം രൂപയോളം ചെലവഴിച്ച് തിലാപ്പിയ മത്സ്യങ്ങളെയാണ് കൃഷിചെയ്യുന്നത്. ജൈവ രീതിയിലാണ് ഇവിടെ മത്സ്യ കൃഷി നടത്തി വരുന്നത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട് ബഷീര്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, ഫിഷറീസ് വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ റോജി, സി. കെ. രാഘവന്‍, ജവാന്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. Photo: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കന്നാട്ടിയില്‍ ആരംഭിച്ച ഹൈടെക് മത്സ്യകൃഷി വിളവെടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.