കെ-റെയിൽ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണ പരിപാടി: പി.സി. ചാക്കോ

കോഴിക്കോട്​: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ ഉൾപ്പെടുത്തി ബി.ജെ.പിക്കെതിരായി ദേശീയ തലത്തിൽ മുന്നണി രൂപപ്പെട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. കെ-റെയിൽ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ എൻ.സി.പി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ.പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സി.പി.കെ. ഗുരുക്കൾ, എം. ആലിക്കോയ , പ്രഫ. ജോബ് കാട്ടൂർ , ഡോ. അനിൽ ,പി. സുധാകരൻ , എം.പി. സൂര്യ നാരായണൻ , ടി.വി. ബാലകൃഷ്ണൻ , കെ.ടി.എം. കോയ , പി.ആർ. സുനിൽ സിങ്, അസൈൻ കുട്ടി, അനിത കുന്നോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.