അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേശ്വരം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സുലൈമാൻ-സുഹ്‌റ ദമ്പതികളുടെ മകനും കര്‍ണാടക മഞ്ഞനാടി സ്വദേശിയും മൊര്‍ത്തണയില്‍ താമസക്കാരനുമായ അന്‍സാറാണ് (23) മരിച്ചത്. ഏപ്രില്‍ ആറിന് മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് പോക്കറ്റ് റോഡിന് സമീപത്തുവെച്ച് കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. അൻസാറിനൊപ്പം ഇന്നോവയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ തലപ്പാടി കെ.സി റോഡിലെ ഹസന്‍, ഹാരിസ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഹസന്റെ നില ഗുരുതരമാണ്. ഫോട്ടോ........അപകടത്തിൽ മരിച്ച അൻസാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.