ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഇന്ന് സമാപിക്കും

വടകര: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ബുധനാഴ്‌ച സമാപിക്കും. എൽ.ജി. ലിജീഷ്, കെ. ഷഫീക്, സരോദ് ചങ്ങാടത്ത്, കെ.എം. നീനു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ട്രഷറർ എസ്.കെ. സജീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം. വിജിൻ, ഗ്രീഷ്മ അജയ് ഘോഷ്, സംസ്ഥാന ജോ. സെക്രട്ടറി കെ. റഫീക്ക്, കെ.വി. ലേഖ എന്നിവർ പ​ങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. സമ്മേളന നഗരിയിൽ ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ എ.എ. റഹീം എം.പി പുഷ്പചക്രം സമർപ്പിച്ചു. ഗോപീ നാരായണൻ രചനയും കെ.പി. അജേഷ് സംഗീതവും നൽകിയ സ്വാഗതഗാനം മാർട്ടിൻ സാജൻ, കെ.പി. അജേഷ്, നിവിൻജിത്ത് രാജ്, ജി. പാർവണ, കെ.പി. സന്ധ്യ, ആർ.റിയ, എസ്. കൃഷ്ണേന്ദു, എസ്. ശ്രീലക്ഷ്മി, സാൽവിയ സാജ് എന്നിവർ ചേർന്ന് ആലപിച്ചു. ചെയർമാൻ ടി.പി. ഗോപാലൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.