രാമനവമിയുടെ മറവിലുള്ള ആക്രമണങ്ങൾ ചെറുക്കും

കോഴിക്കോട്: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിനുനേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം. രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളികൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുക്കൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വംശീയ അജണ്ടയാണ് നടപ്പാക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ്‌ സജീർ ടി.സി, സെക്രട്ടേറിയറ്റ് അംഗം ആദിൽ അലി എന്നിവർ സംസാരിച്ചു. മാർച്ച് ഹെഡ് പോസ്റ്റ്‌ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. റഈസ് കുണ്ടുങ്ങൽ, ആയിഷ, മുസ്‌ലിഹ്‌ പെരിങ്ങൊളം, മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.