കോഴിക്കോട്: ജില്ല ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ് പ്രീമിയർ ഡിവിഷനിൽ ദേവഗിരി ഗ്രൗണ്ടിൽ നടന്ന ആദ്യമത്സരത്തിൽ സെന്‍റ് ജോസഫ്സ് കോളജ് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് എഫ്.സി കുന്ദമംഗലത്തെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജും ജില്ല പൊലീസ് ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സാമൂതിരി ഗ്രൗണ്ടിൽ നടന്ന ഫസ്റ്റ് ഡിവിഷൻ ലീഗിലെ ആദ്യമത്സരത്തിൽ സാമൂതിരി ഹയർ സെക്കൻഡറി സ്കൂളും സീസൈഡ് സ്പോർട്സ് ക്ലബും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തിൽ ഇൻഡിപെൻഡൻസ് സ്പോർട്സ് ക്ലബും എഫ്.സി കാലിക്കറ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കല്ലായി ഗണപത് സ്കൂൾ ഗ്രൗണ്ടിൽ നടന്ന എ ഡിവിഷൻ ലീഗിൽ ഇന്നലത്തെ ആദ്യമത്സരത്തിൽ ലൂന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബി.എസ്.എൻ.എൽ ഫുട്ബാൾ ടീമിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ഇൻഡിപെൻഡൻസ് ബഡ്‌സും സെപ്റ്റ് ഫുട്ബാൾ ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.