പെൻഷൻ സെൽ നിർത്തരുത്​ -സീനിയർ ജേണലിസ്റ്റ് യൂനിയൻ

കോഴിക്കോട്: ജേണലിസ്റ്റുകൾക്കും നോൺ ജേണലിസ്റ്റുകൾക്കും പെൻഷൻ നടപടികൾ സ്വീകരിക്കുന്ന സെക്രട്ടേറിയറ്റിലെ പെൻഷൻ സെൽ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരള, ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. മുതിർന്ന പത്രപ്രവർത്തകർക്ക് ചികിത്സ പദ്ധതി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എ.പി. അബൂബക്കർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.വി. ഹരീന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി. മുഹമ്മദലി, കെ.കെ. പ്രവീൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.