ഭാര്യയെ ​കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ്​ പിടിയിൽ

പനമരം: പനമരം കാവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പനമരം പൊലീസ് തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീര്‍ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റെങ്കിലും സാരമായി പരിക്കേല്‍ക്കാത്തതിനാല്‍ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ പഴയന്നൂരില്‍നിന്നാണ് പിടികൂടിയത്. എ.എസ്‌.ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മോഹന്‍ദാസ്, സിവില്‍ ​പൊലീസ് ഓഫിസര്‍മാരായ ഗിരീഷ്, ജയേഷ്, ലാല്‍കൃഷ്ണ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്​ ചെയ്തത്​. SUNWDG1 ബഷീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.