ഇ.കെ. വിജയൻ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇ.കെ. വിജയൻ എം.എൽ.എയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലചുറ്റലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് 3.10 ഓടെയാണ് മെഡി.കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. ഹൃദ്രോഗവിഭാഗം പരിശോധനയിൽ പ്രശ്നങ്ങളൊന്നും ഇല്ല. തലചുറ്റൽ കുറവില്ലാത്തതിനാലാണ്​ മെഡിസിൻ വിഭാഗത്തിലെ ഐ.സി.യുവിലേക്ക്​ മാറ്റിയത്​. നാദാപുരത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെയാണ് എം.എൽ.എക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.