വനിത സഹകരണ സംഘം കെട്ടിടത്തിന് ശിലയിട്ടു

പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് വനിത സഹകരണ സംഘം പുതിയ കെട്ടിടത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിട്ടു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം വനിത സഹകരണ സംഘങ്ങള്‍ക്ക് സമൂഹത്തില്‍ വട്ടിപ്പലിശക്കാരെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വനിത സഹകരണ സംഘങ്ങള്‍ക്ക് നാടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വനിത സംഘം സെക്രട്ടറി പി.പി. ജീനാറാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആര്‍. സാവിത്രി, പൂളകണ്ടി കുഞ്ഞമ്മദ്, കെ.പി. ഷൈനി, സഹകരണ യൂനിറ്റ് ഇന്‍സ്പെക്ടര്‍ പി.കെ. സന്തോഷ്‌കുമാര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, പി.എം. രാഘവന്‍, മുഹമ്മദ് പുറായില്‍, അലങ്കാര്‍ ഭാസ്‌കരന്‍, പി.പി. ശാന്ത, എന്‍.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഉമ്മര്‍ തണ്ടോറ സ്വാഗതവും സംഘം പ്രസിഡന്റ് റീജ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. Photo കൂത്താളി പഞ്ചായത്ത് വനിത സഹകരണ സംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.