ഒരുമയുടെ രാഷ്ട്രീയപാഠം പറഞ്ഞ് പരിഷത്തിന്റെ നാടകയാത്ര

പേരാമ്പ്ര: 'കണ്ണും മൂക്കും നാക്കും കൈയും കാലുമുള്ളൊരു ജീവിയായിട്ട് പിറന്നുവീണാൽ മാത്രം പോരാ, മനുഷ്യനാവണം, ജീവിതംകൊണ്ട് അതിന്റെ ഒരടയാളമെങ്കിലും ബാക്കി വെക്കണം' -കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിൽ അവതരിപ്പിക്കുന്ന 'ഒന്ന്' എന്ന നാടകത്തിലെ ഒരു സംഭാഷണമാണിത്. ഒരുമയുടെ രാഷ്ട്രീയപാഠം പറയുന്ന ഈ നാടകം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കോവിഡ് മഹാമാരിയും പ്രളയവുമെല്ലാം പറയുന്ന നാടകത്തിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും ശാസ്ത്രബോധത്തിന്റെയും പ്രാധാന്യം എടുത്തുപറയുന്നു. സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു താക്കീതുകൂടിയാണ് ഈ നാടകം. ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ചു. എം.എം. സചീന്ദ്രൻ, കോട്ടക്കൽ മുരളി, മിഥുൻ മലയാളം എന്നിവരാണ് അണിയറ പ്രവർത്തകർ. Photo: പരിഷത്ത് നാടകം പേരാമ്പ്രയിൽ അരങ്ങേറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.