ഓട്ടിസം ക​ണ്ടെത്താൻ അംഗൻവാടി അധ്യാപകർക്ക് ​ശിൽപശാല

കോഴിക്കോട്​: ഓട്ടിസം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ തുടങ്ങുന്നതിനുമായി അംഗൻവാടി അധ്യാപകർക്ക്​ പരിശീലനം നൽകാൻ ശിൽപശാല സംഘടിപ്പിച്ചു. സാമൂഹിക സുരക്ഷ മിഷന്‍റെ കീഴിൽ ഐ.എം.സി.എച്ചിൽ പ്രവർത്തിക്കുന്ന ആർ.ഇ.ഐ.സി ആൻഡ്​ എ.സി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്​, ഡിപ്പാർട്മെന്‍റ്​ ഓഫ് പീഡിയാട്രിക്സ്,​ ജി.എം.സി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ്​ ശിൽപശാല സംഘടിപ്പിച്ചത്​. കോർപറേഷൻ പരിധിയിലുളള അംഗൻവാടി അധ്യാപകരാണ്​ ശിൽപശാലയിൽ പ​ങ്കെടുത്തത്​. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഐ.എം.സി.എച്ച് സൂപ്രണ്ട്​ ഡോ.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഴ്സിങ് ഓഫിസർ ഇൻ ചാർജ് അംബികാദേവി, ഡിപ്പാർട്മൻെറ് ഓഫ് പീഡിയാട്രിക്സ്​ മേധാവി ഡോ.വി.ടി. അജിത് കുമാർ, ആർ.ഇ.ഐ.സി ആന്‍ഡ്​ എ.സി മാനേജർ ബെറ്റ്സി എസ്​തർ ജേക്കബ് എന്നിവർ സംസാരിച്ചു. ആർ.ഇ.ഐ.സി ആൻഡ്​ എ.സി പീഡിയാട്രീഷ്യൻ ഡോ. സഞ്ജു ജോയ്, ക്ലിനിക്കൽ സൈക്കോളിസ്റ്റ് എം.പ്രേംജിത്ത്, ഡെവലപ്മൻെറ് തെറപ്പിസ്റ്റ് ജി.പി. പാർവതി എന്നിവർ ക്ലാസുകൾ നയിച്ചു. ക്ലാസിൽ പങ്കെടുത്ത അധ്യാപകർക്ക് ഓട്ടിസം കണക്കാക്കാനുള്ള ഉപകരണങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.