സ്കൂൾ ശതാബ്ദി ആഘോഷം: സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു

നടുവണ്ണൂർ: കാവുന്തറ എ.യു.പി.സ്കൂൾ ശതാബ്ദി ആഘോഷവും പുതുതായി നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഒരു വർഷം നീളുന്ന വിവിധ പരിപാടികളും നടത്താൻ തീരുമാനിച്ചു. കെട്ടിട ഉദ്ഘാടനം മേയ് അവസാനവാരം നടക്കും. സ്കൂൾ സമ്പൂർണ ഡിജിറ്റലൈസേഷൻ, വിവിധ അക്കാദമിക പ്രവർത്തനങ്ങൾ, പൂർവ വിദ്യാർഥി - അധ്യാപക സംഗമം തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിക്കും. 2023 മാർച്ചിൽ പരിപാടികൾക്ക് സമാപനമാകും. ആഘോഷ പരിപാടികളുടെ വിജയത്തിനായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ ചെയർമാനും ഹെഡ്മിസ്ട്രസ് കെ.കെ. പ്രസീത ജനറൽ കൺവീനറുമായി 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവത്​കരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. രജില, കെ.കെ. ഷൈമ, ഒ.എം. മിനി, ടി.എം. ഷാഹിന, സി. സുജ, ധന്യാ സതീശൻ, ടി. നിസാർ, പി.ടി.എ പ്രസിഡൻറ് സി.എം. ശശി, വൈസ് പ്രസിഡന്റ് കെ.ടി.കെ. റഷീദ്, രതീഷ് വിലങ്ങിൽ, മാനേജർ എം. ഉണ്ണികൃഷ്ണൻ നായർ, കാവിൽ പി. മാധവൻ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലോറത്ത് ബാലകൃഷ്ണൻ, സി. ബാലൻ, പി. സുധാകരൻ, പപ്പൻകാവിൽ, എം. സത്യനാഥൻ, സി.കെ. ബാലകൃഷ്ണൻ, പി. അച്യുതൻ, സാജിദ് നടുവണ്ണൂർ, സി.കെ. പ്രദീപൻ, എം. സജു, കെ.ടി. സുലേഖ, ശ്യാമള പിലാക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.