must (വാർത്താ സമ്മേളനം) താമരശ്ശേരി: കർഷകർക്ക് കൈത്താങ്ങാകാൻ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗത്തിൽനിന്ന് വിരമിച്ച ദമ്പതികളുടെ നേതൃത്വത്തിൽ സാന്ത്വന കർഷക സേവന കേന്ദ്രം വരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ.വി. സഞ്ജീവ്, കൃഷി ജോ. ഡയറക്ടറായി വിരമിച്ച ഭാര്യ പി. ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് പുതുപ്പാടി കേന്ദ്രമായി സാന്ത്വന കർഷക സേവനകേന്ദ്രം ആരംഭിക്കുന്നത്. കാർഷിക പദ്ധതികളെക്കുറിച്ചും പദ്ധതി നടത്തിപ്പിനെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങൾ കർഷകർക്കും മറ്റു ഗുണഭോക്താക്കൾക്കും എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കെ.വി. സഞ്ജീവും പി. ശാന്തിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശീലന പരിപാടികൾ, കൃഷി സ്ഥലം സന്ദർശനം, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ സന്ദർശനം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ മാർഗ നിർദേശമനുസരിച്ച് കൃഷി, അനുബന്ധ മേഖലകളിൽ ഗ്രൂപ്പുകൾ രൂപവത്കരിച്ച് വികസന പ്രവർത്തനങ്ങൾക്ക് സഹായിക്കും. യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതികളും ആവിഷ്കരിക്കും. തികച്ചും സേവനപരമായാണ് കേന്ദ്രം പ്രവർത്തിക്കുകയെന്നും ഇരുവരും പറഞ്ഞു. ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുതുപ്പാടി എലോക്കരയിൽ ലിന്റോജോസഫ് എം.എൽ.എ. നിർവഹിക്കും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷത വഹിക്കും. സംസ്ഥാന കാർഷിക വില നിർണയ കമീഷൻ ചെയർമാൻ ഡോ. പി. രാജശേഖരൻ, ഡോ. ആശ, കേരള ബാങ്ക് ഡയറക്ടർ ഹരിശങ്കർ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തമ്പാൻ, ഡോ. കെ. അജിത് കുമാർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.