പയ്യോളി: അയനിക്കാട് - പയ്യോളി മേഖലകളിൽ ആത്മഹത്യയടക്കം ട്രെയിൻ തട്ടി മരണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബോധവത്കരണവുമായി റെയിൽവേ സംരക്ഷണസേന രംഗത്ത്. ഒരാഴ്ചക്കിടയിൽ അയനിക്കാട് സ്വദേശികളായ രണ്ട് പേരാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ പ്രദേശത്തെ റെയിൽപാളങ്ങളിൽ കാണപ്പെട്ടത്. രണ്ടു വർഷത്തിനുള്ളിൽ മേഖലയിൽ 32 പേരാണ് ട്രെയിൻ തട്ടി മരിച്ചതായി കണക്കാക്കുന്നത്. ഇവിടെ റെയിൽപാളങ്ങൾക്കിരുവശവും കാടുമൂടി കിടക്കുന്നത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നതായി പരാതിയുണ്ട്. വിഷയം സംബന്ധിച്ച് പൊതുജനങ്ങളെയും ജനപ്രതിനിധികളെയും പൊലീസിനെയും വിളിച്ചുചേർത്ത് ആർ.പി.എഫ് നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. റെയിൽവേയുടെ അനുമതി ലഭിച്ചാൽ പാളങ്ങൾക്ക് സമീപത്തെ കാടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ ഏറ്റെടുത്ത് ചെയ്യുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ചെയർമാൻ വടക്കയിൽ ഷഫീഖ് പറഞ്ഞു. ആർ.പി.എഫ്. കോഴിക്കോട് ഇൻസ്പെക്ടർ ബിനോയ് ആൻറണി അധ്യക്ഷത വഹിച്ചു. ആർ.പി.എഫ് എ.എസ്.ഐ പി.പി. ബിനീഷ്, പയ്യോളി എസ്.ഐ സുനിൽ കുമാർ, കെ.ടി. വിനോദ്, പി.എം. ഹരിദാസ്, മഹിജ എളോടി, എ.പി. റസാഖ്, എ.സി. സുനൈദ്, കെ. ശശിധരൻ, റഷീദ് പലേരി, ഇബ്രാഹിം തിക്കോടി, എൻ.കെ. സത്യൻ, പി.എം. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ അൻവർ കായിരികണ്ടി സ്വാഗതവും കോഴിക്കോട് ആർ.പി.എഫ് എസ്.ഐ. ഷിനോജ് കുമാർ നന്ദിയും പറഞ്ഞു. അപകട മരണങ്ങൾക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.