മാവൂർ: പരിയങ്ങാട് -ചെട്ടിക്കടവ് റോഡിന്റെ നവീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ആദ്യപടിയായി പൊതുമരാമത്ത് അസി. എൻജിനീയറും ഓവർസിയറും സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തി. അസി. എൻജിനീയർ പ്രസാദ്, ഓവർസിയർ അമൃത എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. 2022ലെ ബജറ്റിൽ ഈ റോഡിന് മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിശദമായ എസ്റ്റിമേറ്റ് തയാറാക്കാനാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. മഞ്ഞൊടി മുതൽ ചെട്ടിക്കടവ് വരെ റോഡ് ഒരു മീറ്റർ ഉയർത്തും. ചെട്ടിക്കടവിലെ പഴയ കൽവർട്ട് പുതുക്കിപ്പണിയും. ഭരണ-സാങ്കേതിക അനുമതികൾ പെട്ടെന്ന് ലഭ്യമാക്കും. 2023 മാർച്ചിന് മുമ്പ് പണി പൂർത്തിയാക്കും. അഞ്ചര മീറ്റർ വീതിയിലാണ് ടാറിങ് നടക്കുക. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാലാണ് റോഡ് ഒരു മീറ്റർ ഉയർത്തുന്നത്. ചെട്ടിക്കടവ് പാലത്തിന്റെ പണി പൂർത്തിയാവുന്നതോടെ റോഡിന്റെ നവീകരണവും പൂർത്തിയാവും. ഉദ്യോഗസ്ഥർക്കൊപ്പം ടി.പി. മാധവൻ, കെ. മധുസൂദനൻ , വി. ശശീധരൻ, കെ. നാരായണൻ, പി. ശ്രീനിവാസൻ, പി. ശ്രീധരൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.