എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പണം ഓശാന ഞായർ മുതൽ

കൊച്ചി: നടപ്പാക്കും. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിലും പുറത്തിറക്കിയ സംയുക്ത സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പണ രീതി അതിരൂപതയിൽ ഏപ്രിൽ 10ന് ഓശാന ഞായർ മുതൽ നിലവിൽ വരുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി തങ്ങൾ ഒരുമിച്ച് അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT