പ്രളയ നിർമാർജന പദ്ധതി: ആശങ്കയിൽ പുഴയോരവാസികൾ

കുറ്റ്യാടി: ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വീതികൂട്ടൽ കുറ്റ്യാടി ചെറുപുഴക്ക് മരണം വിതക്കുമെന്ന് പുഴയോരവാസികൾ. കണ്ടൽകാടുകളും മൺഭിത്തികളും തകർത്താണ് പ്രളയ നിർമാർജന പരിപാടി. വർഷകാലത്ത് തീരത്തടിഞ്ഞ മണ്ണ് കാരണം പുഴയിൽ ഒഴുക്ക് തടസ്സപ്പെടുന്നതാണ് പ്രളയത്തിന് കാരണമെന്നാണ് റിവർ മാനേജ്മൻെറിന്റെ കണ്ടെത്തൽ. ഇതിനായി വർഷങ്ങളായി വന്നടിഞ്ഞ മണ്ണും മരങ്ങളും നീക്കി പുഴ കനാൽ പരുവമാക്കാനാണ് പ്രവൃത്തി നടക്കുന്നത്. ഇത് പുഴയോരത്തെ കളിസ്ഥലങ്ങളും മേച്ചിൽപുറങ്ങളും നശിക്കാൻ കാരണമാകുമെന്ന് പറയുന്നു. പ്രളയം അത്രയൊന്നും ബാധിക്കാത്തതാണ് ചെറുപുഴ പ്രദേശം. കുറ്റ്യാടി ഭാഗത്ത് നടന്ന പ്രവൃത്തി നാട്ടുകാർ ബുധനാഴ്ച തടഞ്ഞിരുന്നു. ഇതേതുടർന്ന് വ്യാഴാഴ്ച പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ അധികൃതരെത്തി പദ്ധതിയുടെ അവശ്യകത ബോധ്യപ്പെടുത്തി പ്രവർത്തി തുടരാൻ നിർദേശിച്ചു. പുഴയുടെ നിലവിലെ ജലനിരപ്പിനെക്കാള്‍ ഒരിഞ്ചുപോലും ആഴത്തില്‍ കുഴിക്കില്ലെന്നും പുഴയുടെ സ്വാഭാവികഗതിക്ക് തടസ്സം നില്‍ക്കുന്ന മണ്‍തിട്ടകളും മരങ്ങളും എടുത്തുമാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, മെംബർ എ.സി. അബ്ദുല്‍ മജീദ് തുടങ്ങിയവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശവാസികളുമായും സംസാരിച്ചു. പുഴയുടെ ആഴം കൂട്ടില്ലെന്നും കോരിയെടുക്കുന്ന മണ്ണ് സ്‌നേഹതീരം സ്‌റ്റേഡിയത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും അവശേഷിക്കുന്നതു മാത്രമേ ലേലം ചെയ്യൂവെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു റൂം ഫോര്‍ റിവര്‍ പദ്ധതിപ്രകാരം ദുരന്ത നിവാരണ നിയമത്തിന്റെ പിന്‍ബലത്തില്‍ ടെന്‍ഡറില്ലാതെയാണ് മണ്ണ് നീക്കംചെയ്യുന്നത്. നിര്‍ത്തിവെച്ച ജോലി വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജയരാജന്‍ കണിയേരി അറിയിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ പി.കെ. ബിജു, ഓവര്‍സിയര്‍മാരായ ദിജീഷ്, നീതു എന്നിവരും പ്രദേശവാസികളായ എ.കെ വിജീഷ്, അബ്ദുല്‍വഹാബ്, എ.സി. സയ്യാഫ്, പട്ടര്‍കണ്ടി ഹമീദ്, പരിസ്ഥിതി പ്രവര്‍ത്തകരായ മൊയ്തു കണ്ണങ്കോടന്‍, ഊരാള്‍ മണ്ണില്‍ മജീദ്, അഷറഫ്‌ കൊല്ലാണ്ടി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, പുഴയുടെ മറുകരയായ കള്ളാട് ഭാഗത്ത് തീരം ഇടിക്കലിനെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്തുണ്ട്. തീരത്ത് വന്നടിഞ്ഞ മണ്ണ് നീക്കിയാൽ ശക്തമായ മഴയിൽ ഇളകി നിൽക്കുന്ന ബാക്കി ഭാഗം കൂടി പുഴയെടുക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കൂടാതെ തീരപ്രദേശത്തെ കിണറുകൾ വറ്റാൻ ഇടയാക്കുമെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT