കോഴിക്കോട്: 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' സന്ദേശവുമായി ജില്ല മെഡിക്കല്‍ ഓഫിസിന്‍റെയും ദേശീയാരോഗ്യ ദൗത്യത്തിന്‍റെയും നേതൃത്വത്തില്‍ ലോകാരോഗ്യദിനം ആചരിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്‍റ് ഡോ. ബി. വേണുഗോപാലന്‍, ഡോ. സി.കെ. ഷാജി, ഡോ. ടി. ജയകൃഷ്ണന്‍, ഡോ. എ. നവീന്‍, ബേബി നാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യരംഗത്ത് മികവുതെളിയിച്ച 31 സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു. പുതിയപാലത്തെ വലിയപാലം: അവലോകന യോഗം ചേര്‍ന്നു കോഴിക്കോട്: പുതിയപാലത്തെ വലിയപാലം നിര്‍മാണ പ്രവൃത്തിയുടെ അവലോകന യോഗം മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ മന്ത്രി, ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ സി.എം.ടി നോഡല്‍ ഓഫിസര്‍ പി.കെ. മിനി, കെ.ആര്‍.എഫ്.ബി എക്‌സി. എന്‍ജിനീയര്‍ എസ്.ആര്‍. അനിതകുമാരി, കെ.ഡബ്ല്യു.എ. അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എ.എം. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.