ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം

ബേപ്പൂർ: ജില്ലയിൽ നൂതന രീതിയിൽ ദേശീയ-പ്രാദേശിക ആരോഗ്യ പരിപാടികൾ ജനോപകാരപ്രദമായി നടത്തിയതിന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രശസ്തിപത്രം ലഭിച്ചു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഉമ്മർ ഫാറൂഖ്, ഡി.പി.എം ഡോ. നവീൻ, ജില്ല മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി എന്നിവരിൽനിന്ന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ദീപ പ്രശസ്തിപത്രം ഏറ്റുവാങ്ങി. കെ. കൃഷ്ണകുമാരി, കൗൺസിലർ കൊല്ലരത്ത് സുരേശൻ, എ.കെ. അജയ് കുമാർ, വി. അനൂപ്, ധനലക്ഷ്മി, എ.രേഖ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT